ദുബായ്: കാസര്‍കോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ദുബൈ, ഷാർജ , അജ്‌മാൻ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും ഇഫ്താർ സംഗമവും ഈസ്റ്റർ, വിഷു ആഘോഷവും പ്രസിഡന്റ് പ്രശാന്ത് തോമസിന്റെ അധ്യക്ഷതയില്‍ അല്‍ മംസാർ ബീച്ച് പാർക്കിൽ വെച്ച് ചേര്‍ന്നു. സെക്രട്ടറി ജോജിഷ് ജോർജ് സ്വാഗതവും, മുഖ്യാഥിതി Telal ഗ്രൂപ്പ് കമ്പനിയുടെ കോർപ്പറേറ്റ് ഡയറക്ടർ ബിഷാറുദ്ധീൻ ഷാർഖി റമദാൻ സന്ദേശവും നൽകി. രക്ഷാധികാരി ജോസ് കുഴിക്കാട്ടിലും , പ്രസിഡന്റ് പ്രശാന്ത് തോമസും ചേർന്ന് മുഖ്യാഥിതിക്ക് ഉപഹാരം സമ്മാനിച്ചു . സെക്രട്ടറി ജോജിഷ് ജോർജ് വാര്‍ഷിക റിപ്പോര്‍ട്ടും treasurer ജെയ്സൺ ചാക്കോ വരവ് – ചിലവ് കണക്കുകളും അവതരിപ്പിച്ചു. കുട്ടികളുടെയും അംഗങ്ങളുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മാത്യു ആടുകുഴി വരണാധികാരിയായ തെരെഞ്ഞെടുപ്പിൽ, സജി ഒരപ്പാങ്കൽ പ്രസിഡന്റും നിഷാത് ഗോപാൽ സെക്രട്ടറിയും ജെയ്സൺ ചാക്കോ ട്രഷററും , അനീഷ് ബേബി കോർഡിനേറ്ററും ആയി പുതിയ 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സുനിൽ ജോസഫ് , ജോബി ജോസ് എന്നിവർ ആശംസയും ജെയ്സൺ ചാക്കോ നന്ദിയും പറഞ്ഞു.