
എസ്പിസി സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.
രാജപുരം: ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ നാല് ദിവസത്തെ സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എ.രത്നാവതി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് എസ്.കെ. രഞ്ജിനി സ്വാഗതം പറഞ്ഞു. രാജപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ.കെ. മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, എൻ.ബാലചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ബാബു, പ്രസീജ എന്നിവർ സംസാരിച്ചു. ബിജോയി സേവ്യർ നന്ദി പറഞ്ഞു.