ചാമക്കുഴി എ കെ ജി സ്മാരക വായനശാല വാർഷികാഘോഷം.

ചാമക്കുഴി എ കെ ജി സ്മാരക വായനശാല വാർഷികാഘോഷം.

രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ 7-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി, ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി സി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.വായനശാലക്ക് പ്രവാസികൾ നൽകിയ പ്രോജക്ടറിൻ്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ബി.കെ.സുരേഷ് നിർവ്വഹിച്ചു. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയമാൻ കെ.അജിത്കുമാർ, വാർഡ് മെമ്പർ നിഷ അനന്തൻ, പി.ബാബു. എന്നിവർ ആശംസാ പ്രസംഗം നടത്തി. വായനശാല ജോ. സെക്രട്ടറി പി.ശ്യാമിന നന്ദി പറഞ്ഞു. വിപിൻ ജോസി സ്വാഗതം പറഞ്ഞു. തുടർന്ന് വനിതാ വേദി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടികളി, പഞ്ചമി ആദിദ്രാവിഡ കലാസമതി അവതരിപ്പിച്ച ആലാമിക്കളിയും അരങ്ങേറി. തുടർന്ന് ബാലവേദി, യുവജനവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Reply