പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിനും കളിയാട്ട മഹോത്സവത്തിനും മേയ് 3 ന് തുടക്കമാവും.

പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിനും കളിയാട്ട മഹോത്സവത്തിനും മേയ് 3 ന് തുടക്കമാവും.

രാജപുരം: പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശവും കളിയാട്ട മഹോത്സവവും മെയ് 3 ന് തുടങ്ങും. ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് നാരായണ പട്ടേരിയുടെ കാർമ്മികത്വം വഹിക്കും. മെയ് 3 ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്ര, 11.30 ന് സുകുമാരൻ പെരിയച്ചു രിന്റെ ആദ്ധ്യാത്മിക പ്രഭാഷണം , വൈകിട്ട് 5 മണിക്ക് ആചാര്യവരണം. 7.30 ന് തിരുവാതിര, ഫ്യ കോൽക്കളി . 4 ന് രാവിലെ പൂജാദി കർമ്മങ്ങൾ, വൈകുന്നേരം ദുർഗ്ഗാ പൂജ, 7.30 ന് തിരുവാതിര, പൂരക്കളി, നൃത്തനൃത്ത്യങ്ങൾ, 9 മണിക്ക് വിവിധ കലാപരിപാടികൾ. 5 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം 11.30 ന് പ്രതിഷ്ഠ. വൈകുന്നേരം 7 മണിക്ക് ഭജന, 9 മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികൾ . 6 ന് രാത്രി 8 മണിക്ക് തുടങ്ങൽ , 8.30 ന് വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം , 11 മണിക്ക് പൊട്ടൻ ദൈവത്തിന്റെ തോറ്റം 12 മണിക്ക് പൊട്ടൻ ദൈവത്തിന്റെ പുറപ്പാട്. 7 ന് രാവിലെ 10 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, ഉച്ചയ്ക്ക് 1 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 6 മണിക്ക് വിളക്കിലരി . എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികളായ കെ.തമ്പാൻ നായർ , ,പി.വി.കുഞ്ഞിക്കണ്ണൻ ആർ.സൂര്യനാരായണ ഭട്ട്, ആർ.മോഹൻ കുമാർ , സി ഗംഗാധരൻ , വി.വി കുമാരൻ എന്നിവർ പറഞ്ഞു.

Leave a Reply