പാണത്തൂർ മഖാം ഉറൂസിന് തുടക്കമായി.
രാജപുരം: കിഴക്കൻ മലയോര മേഖലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പാണത്തൂർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന 4 ശുഹദാക്കളുടെ പേരിൽ വർഷംതോറും നടത്തി വരാറുള്ള മഖാം ഉറൂസിന് തുടക്കമായി. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കും. ഇന്നലെ രാവിലെ 7 ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കാസി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു . പാണത്തൂർ ജമാഅത്ത് പ്രസിഡന്റ് കെ.കെ.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തി. ജമാഅത്ത് ചീഫ് ഇമാം മുജീബ് റഹ്മാൻ ബാഖവി, ജനറൽ സെക്രട്ടറി പി.കെ.മുനീർ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഏരത്ത്, ബഷീർ അച്ചമ്പാറ, ട്രഷറർ എം.അബ്ബാസ്, സെക്രട്ടറിമാരായ എ.പി.ജമാൽ, പി.എ.ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.