ഉഷസ് വായനശാലക്ക് ഉഷസ് പുരുഷ സ്വയം സഹായ സംഘം പുസ്തകങ്ങൾ നൽകി

രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാലയുടെ പുസ്തകോത്സവം പദ്ധതിയിലേക്ക് അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പതിനായിരം രൂപയോളം വിലവരുന്ന പുസ്തകങ്ങൾ സംഭാവനയായി നൽകി.

വായന ശാലയിൽ വെച്ച് നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ്‌ എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ. എ, എന്നിവരിൽ നിന്നും വായനശാല രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണൻ നായർ, പ്രസിഡന്റ് ബി. രത്നാകരൻ നമ്പ്യാർ, സെക്രട്ടറി ജിഷാദ്. സി എന്നിവർ വായനശാലക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ഉഷസ് വായന ശാല സെക്രട്ടറി ജിഷാദ്. സി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബി. രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. കുഞ്ഞികൃഷ്ണൻ നായർ, ഉഷസ് സംഘം പ്രസിഡന്റ് എ. കെ. മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വായന ശാല, സ്വയം സഹായ സംഘം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply