രാജപുരം: ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമുണർത്തി സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി.
15 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ്
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ ഫാ.ജോർജ്ജ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഒ.എ.അബ്രഹാം, പി ടി എ പ്രസിഡന്റ് കെ.എ.പ്രഭാകരൻ, കായിക അധ്യാപകൻ ഡോ.സിബി ലൂക്കോസ് എന്നിവർ സംസാരിച്ചു. എക്സ് ആർമി അനീഷ്കുമാർ ക്യാമ്പ് നയിക്കും.