കെസിവൈൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതലത്തിൽ നടത്തിയ എൻവർട്ടീസ് സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മാലക്കല്ല്  ചാമ്പ്യന്മാരായി

രാജപുരം : കെസിവൈൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതലത്തിൽ നടത്തിയ എൻവർട്ടീസ് സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ മാലക്കല്ല്  ചാമ്പ്യന്മാരായി. ഉഴവൂർ  രണ്ടാം സ്ഥാനവും കൈപ്പുഴ രാജപുരം എന്നിവർ  മൂന്നും നാലും സ്ഥാനവും നേടി. ടൂർണ്ണമെൻറ് രാജപുരം ഫൊറോനാ വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റോബിൻ ഏറ്റിയേപ്പള്ളി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, കെസിവൈഎൽ അതിരൂപത ജനറൽ സെക്രട്ടറി ഷാരൂ സോജൻ, ഗോഡ്വിൻ പാലത്തനാടിയിൽ, മനോജ പൂഴിക്കാലായിൽ, അനിൽ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
മരീസാ പുല്ലാഴി, അബിയ മരുതൂർ, ജ്യോതിസ് നാരമംഗലത്ത്, ജെസ്ബിൻ ആലപ്പാട്ട്, ടോമി പറമ്പടത്തുമല,  ഡോ.അഖിൽ പൂഴിക്കാലായിൽ എന്നിവർ നേതൃത്വം നൽകി. കോട്ടയം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 26 ടീമുകൾ പങ്കെടുത്തു.

Leave a Reply