നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾക്ക് ചികിത്സാ സഹായം നൽകി.

രാജപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയറോട്ടെ ചേന്തംകുളം ജോസിന് ചികിത്സ സഹായം നൽകി. ഓസ്ട്രേലിയയിലെ ബ്രിസ് ബണിൽ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ ക്നാനായ കുടുംബാംഗങ്ങൾ ചേർന്ന് പിരിച്ചെടുത്ത 283696 രൂപയുടെ ചെക്ക് അവരുടെ ബന്ധുക്കൾ ജോസിന്റെ അമ്മ എൽസമ്മയെ ഏൽപ്പിച്ചു. ജോസിന്റെ ഭാര്യ അഞ്ചുവും മക്കളും ഒപ്പമുണ്ടായിരുന്നു. ജോസിന്റെ അമ്മ അഞ്ചുവർഷമായി അരയ്ക്ക് താഴോട്ട് തളർന്ന് കട്ടിലിൽ തന്നെയാണ്. ജോസിന്റെ ചാച്ചൻ 20 വർഷം മുമ്പ് മരത്തിൽ നിന്ന് വീണ് മരിച്ചതാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജോസ്.

Leave a Reply