രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് ആശുപത്രി പരിസരം ശുചീകരിച്ചു


  • രാജപുരം: പൂടംകല്ല് സി എച്ച് സി വെച്ച് നടന്ന പ്രാണിജന്യരോഗങ്ങളെ പറ്റിയുളള ബോധവല്‍ക്കരണ ക്ലാസ്സും തുടര്‍ന്ന് ആശുപത്രി പരിസരവും ശുചീകരണവും നടത്തി. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ശുചീകരണ പരിപാടിക്ക് നേതൃത്വം ഏറ്റെടുത്തത്. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.സുകു ബോധവല് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞിക്കണ്ണന്‍, വേണുഗോപാല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ സാര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് അമ്പതോളം വരുന്ന എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലും പരിസരവും ശുചീകരണം നടത്തി നാടിന് മാതൃകയായി. എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് കുട്ടികളുടെ നല്ല പ്രവര്‍ത്തിയെ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അഭിനന്ദിച്ചു.

Leave a Reply