രാജപുരം ; റബറിന് തറവില 300 രൂപയാക്കുക, റബ്ബർ ഇറക്കുമതി നയം തിരുത്തുക, റബ്ബർ കൃഷി അല്ല എന്ന നീതി ആയോഗ് തീരുമാനം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംസം നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായുള്ള ലോങ് മാർച്ചുകളുടെ സമാപനം മാലക്കല്ലിൽ നടന്നു. എം.എം.മണി എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജനാര്‍ദനന്‍, സി.പ്രഭാകരന്‍, കെ.ആര്‍ ജയാനന്ദ, കെ.കുഞ്ഞിരാമന്‍, പി.ആര്‍.ചാക്കോ, ടി.കോരന്‍, കെ.പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.