ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി.

ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യ വിൽപ്പന നടത്തി.

രാജപുരം: കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ പ്രവർത്തിക്കുന്ന ചാച്ചാജി ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗിന്റെ ആദ്യത്തെ വിൽപ്പന ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീത, ചെയർമാൻ കെ.ഗോപി, വാർഡംഗം ബി.അജിത് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply