പൂടംകല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.

പൂടംകല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.

രാജപുരം : സ്ത്രീരോഗ വിദഗ്ദ്ധയും, എല്ല് രോഗ ഡോക്ടറും, ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയായ പൂടംകല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പറഞ്ഞു. പൂടംകല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ എയിംസ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർച്ചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് കത്തെഴുതുമെന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, സന്ദർശന സംഘം ക്യാപ്റ്റൻ സൂര്യ നാരായണ ഭട്ട് എന്നിവർ പറഞ്ഞു. നാസർ ചെർക്കളം,
സൂര്യ നാരായണ ഭട്ട്, അഹമ്മദ് കിർമാണി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മുഹമ്മദ്‌ ഈച്ചിലിങ്കാൽ,
പി.കെ.നാസർ ചാലിങ്കാൽ, ഡൊമിനിക് ജോൺ, ഇ.കെ.ബിജു തുടങ്ങിയവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply