പാറക്കല്ല് അംഗൻവാടിക്ക് പുതിയ കെട്ടിടമായി.
രാജപുരം :കോടോം ബേളൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത് പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. മെൻസ്റ്റർ കപ്പ് അവബോധം സംബന്ധിച്ചു മെഡിക്കൽ ഓഫീസർ കെ.പി.ഫാത്തിമ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, വാർഡ് കൺവീനർ എ.അരവിന്ദൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ബി.കെ. സുരേഷ്, രാമചന്ദ്രൻ മാഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ പി. ഗോപി സ്വാഗതവും അംഗൻവാടി വർക്കർ സി. രാധ നന്ദിയും പറഞ്ഞു.