ആവേശമായി അംഗൻവാടി പ്രവേശനോൽസവം.

രാജപുരം: അംഗൻവാടി പ്രവേശനോൽസവത്തിൻ്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്തിൽ ഗുരുപുരം, ആനക്കല്ല് അംഗൻവാടികളിലെ പ്രവേശനോൽസവം കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശകരവുമായി മാറി. അംഗൻവാടിയിലേക്ക് പുതുതായി വന്ന കൂട്ടുക്കാരെ വർണ്ണ തൊപ്പി അണിയിച്ച് ഘോഷയാത്രയായി അംഗൻവാടികളിലേക്ക് സ്വീകരിച്ചു. പുതുതായി വന്നവർക്കും സ്ക്കൂളുകളിലേക്ക് പോകുന്ന കുട്ടുക്കാർക്കും നിരവധി സമ്മാനങ്ങളും നൽകി. രക്ഷിതാക്കളും കുടുംബശ്രീ യൂണിറ്റുകൾ ക്ലബ്ബുകൾ എന്നിവർ സമ്മാനങ്ങൾ സംഭാവന ചെയ്തു. പായസവും മധുര പലഹാരങ്ങളുംവിതരണം ചെയ്തു. ആനക്കല്ല് അംഗൻവാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ ആശാലത അദ്ധ്യക്ഷത വഹിച്ചു. ഗുരുപുരം അംഗൻവാടിയിൽ സൂപ്പർവൈസർ ആശാലത ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ പി.ജയകുമാർ, സി.പി.സവിത, ടി.കെ.പുരുഷോത്തമൻ , പി.എം.രാമചന്ദ്രൻ , രാജേഷ് എണ്ണപ്പാറ, ഡോ.അഞ്ജലി, ബി.മുരളി ,അഖിത, തങ്കമണി എന്നിവർ സംസാരിച്ചു.

പനത്തടി പഞ്ചായത്ത് പെരുതടി അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്തംഗം ബി.സജിനിമോൾ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ പി. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. കെ.ജയരാജ് മാസ്റ്റർ, എം.സുഭദ്ര , രേവതി വിനോദ്, നിമിഷ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. നവാഗതരെ ഉപഹാരം നൽകി സ്വീകരി ക്കുകയും സ്കൂൾ പ്രവേശനക്കാരായ കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Leave a Reply