തലശേരി അതിരൂപത മുൻ കോർപറേറ്റ് മാനേജർ ഫാ.ജോൺ വടക്കുംമൂല (83) അന്തരിച്ചു.

രാജപുരം ; കൂത്തുപറമ്പ് നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പളും തലശേരി അതിരൂപത മുൻ കോർപറേറ്റ് മാനേജരുമായ ഫാ.ജോൺ വടക്കുംമൂല (83) അന്തരിച്ചു. മാലോം, ചെറുപുഴ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപത മാന്നാർ ഇടവകയിലെ പരേതരായ വടക്കുംമൂല വർക്കി – ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മേരി പള്ളത്ത് (ന്യൂജഴ്സി), സിറിയക്ക് (കാലിച്ചാനടുക്കം), സിസ്റ്റർ. അനിറ്റ എസ്എബിഎസ് (വിജയവാഡ), സിസ്റ്റർ. ടെസ്ലിറ്റ് എസ്എബിഎസ് (ചുണ്ടത്തുംപൊയിൽ, താമരശേരി), ടോം (കാലിച്ചാനടുക്കം), ജോസ് (ന്യൂജഴ്സി).
മൃതശരീരം കാഞ്ഞങ്ങാടുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് (1.6.23) ഉച്ചയ്ക്കുശേഷം 4 മണിക്ക് കാലിച്ചാനടുക്കത്തുള്ള സ്വഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 6 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിൽ മൃത സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടക്കും. വെള്ളിയാഴ്ച (2.6.23) പള്ളിയിൽ പൊതുദർശനത്തിന് വച്ച ശേഷം 2 മണിക്ക് മൃത സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും വിശുദ്ധ കുർബ്ബാനയും തുടർന്ന് സംസ്ക്കാരവും നടക്കും.

Leave a Reply