കള്ളാർ പഞ്ചായത്തിലെ ചേറ്റുക്കല്ല് അംഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി

രാജപുരം :കള്ളാർ പഞ്ചായത്തിലെ ചേറ്റുക്കല്ല് അംഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശവുമായി മാറി. അംഗൻവാടിയിൽ പുതുതായി വന്ന കുട്ടികൾക്ക് പൂക്കൾ കൊടുത്ത് സ്വീകരിച്ചു.സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും കുടുംബശ്രീ യൂണിറ്റ്,AlMC അംഗങ്ങൾ സമ്മാനങ്ങൾ സംഭാവന ചെയ്തു. മധുര പലഹാരങ്ങളും പായസവും നൽകി. വാർഡ് മെമ്പർ:ഗോപി കെ ഉദ്ഘാടനം ചെയ്തു ഡോ :അംബേക്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കൃഷ്ണൻ സാർ അധ്യക്ഷ സ്ഥാനം വഹിച്ചു. അംഗൻവാടി വർക്കർ ബേബി സ്വാഗതം പറഞ്ഞു.

Leave a Reply