പ്രവേശനോത്സവം2023ഗവ.ഹയർസെക്കണ്ടറിസ്കൂൾ അട്ടേങ്ങാനം

രാജപുരം :ഗവ.ഹയർസെക്കണ്ടറിസ്കൂൾ അട്ടേങ്ങാനം PTA പ്രസിഡണ്ട് ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ് സി സ്റ്റാറ്റിസ്റ്റിക് സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനി കുമാരി മേഘയേയും,+2,എസ് .എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു.പ്രിതീക്ഷ UAE കമ്മിറ്റി എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു.പുതുതായി പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കുംPTA കമ്മിറ്റി പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്ത പരിപാടികൾക്ക് മോഹനൻ മാസ്റ്റർ,രമേശൻ മാസ്റ്റർ, ചന്ദ്രൻ , അശോകൻ , മിനി എന്നിവർ നേതൃത്വം നൽകി.

Leave a Reply