രാജപുരം :കള്ളാർ പഞ്ചായത്തിലെ മണാട്ടികുണ്ട് അഗൻവാടിയിൽ ആഘോഷപൂർവ്വമായ പ്രവേശനോത്സവം നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശവുമായി മാറി. അംഗൻവാടിയിൽ പുതുതായി വന്ന കുട്ടികൾക്ക് പൂക്കൾ കൊടുത്ത് സ്വീകരിച്ചു.സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും ,AlMC അംഗങ്ങൾ സമ്മാനങ്ങൾ സംഭാവന ചെയ്തു. മധുര പലഹാരങ്ങളും പായസവും നൽകി. വാർഡ് മെമ്പർ:പ്രിയ ഷാജി ഉദ്ഘാടനം ചെയ്തു. താത്കാലിക വർക്കർ ദിവ്യജോഷി അധ്ക്ഷ്യ സ്ഥാനം വഹിച്ചു അംഗൻവാടി വർക്കർ മീന മാത്യു സ്വാഗതം പറഞ്ഞു.