രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളാടെ ആചരിച്ചു. ഫാ ജോബിഷ് തടത്തിൽ മുഖ്യാതിഥി ആയിരുന്നു. ലോകപരിസ്ഥിതി ദിനത്തിൻ്റെ 50 – മത് വാർഷികം പ്രമാണിച്ച് 50 പരിസ്ഥിതി ദിനസന്ദേശം കുട്ടികൾ എഴുതി പ്രകാശനം ചെയ്തു. കൂടാതെ കളറിംഗ്, ചിത്രരചന ക്വിസ്സ് ,പോസ്റ്റർ രചന, വൃക്ഷതൈ നടിൽ എന്നി പരിപാടികളും സംഘടിപ്പിച്ചു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എം.എ.സജി, ബിജു പി ജോസഫ്, ജോയ്സ് ജോൺ, ആഷ്ലി, സ്വപ്ന, ജയ്‌സി എന്നിവർ നേതൃത്വം നൽകി.