കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2022-23 വർഷ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയവരേയും വിജയിച്ചവരേയും അനുമോദിച്ചു.


രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ 2022-23 വർഷ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയവരേയും വിജയിച്ചവരേയും അനുമോദിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ശശിധരൻ എ അധ്യക്ഷത വഹിച്ച അനുമോദന യോഗം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീ ജോസ് പുതുശേരി ക്കാലായിൽ, പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് കെ, എസ് എം സി ചെയർമാൻ ശ്രീ ബി അബ്ദുള്ള, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി അനിത കെ , പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ സി കെ ഉമ്മർ സീനിയർ അധ്യാപകൻ ശ്രീ മധുസൂദനൻ കെ , കുമാരി കാർത്തിക എം, മാസ്റ്റർ അനന്തകൃഷ്ണൻ ടി ജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ എ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കൊച്ചുറാണി വി കെ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡൻ്റ് അദ്ധേഹത്തിൻ്റെ അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മെമൻ്റോയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

Leave a Reply