രാജപുരം ; എ.ഐ കാമറ അഴിമതിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ പാണത്തൂർ എ.ഐ കാമറക്ക് മുൻപിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുൻ ബളാൽ ബോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെയിംസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ ജോയി, രാജീവ് തോമസ്, വി.സി.ദേവസൃ, എൻ.വിൻസെന്റ്, രാധാസുകുമാരൻ, മധു റാണിപുരം, കെ.എൻ.വിജയകുമാർ തുടങ്ങിവർ സംസാരിച്ചു.