സ്കൂൾ കെട്ടിടോദ്ഘാടനം നടത്തി.
രാജപുരം: കോടോം-ബേളുർ പഞ്ചായത്ത് ഗവ:യു .പി സ്ക്കൂളിന് എം എൽ എ യുടെ മണ്ഡല വികസന ഫണ്ടിൽ 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. കോടാം -ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം ചെയർമാൻ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻഞ്ചിനിയർ വി.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, കോടോം- ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോധരൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ രജനി കൃഷ്ണൻ, ഷൈലജ അയ്യങ്കാവ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ , ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി.ശ്രീലത, പഞ്ചായത്ത് മെംബർമാരായ പി.ഗോപി, കെ.എം .കുഞ്ഞികൃഷ്ണൻ, ജിനി ബിനോയ്, ഹോസ്ദുർഗ് എ ഇ ഒ പി.ഗംഗാധരൻ, ബിപിസി ഹോസ്ദുർഗ് കെ.വി.രാജേഷ്, ജി എച്ച് എസ് എസ് അട്ടേങ്ങാനം പ്രിൻസിപ്പാൾ ഇൻചാർജ് പി.മോഹനൻ, പ്രധാനാധ്യപിക ബിജിലി, മുൻ എ ഇ ഒ പി വി.ജയരാജ്, മദർ പി ടി എ പ്രസിഡണ്ട് എം.എസ്.ബിന്ദു, വൈസ് പ്രസിഡണ്ട് ബേളുർ ബിജു വയമ്പ്, ജി എച്ച് എസ് എസ് അട്ടേങ്ങാനം വൈസ് പ്രസിഡണ്ട് പി.അശോകൻ, പ്രതീക്ഷ യു എ ഇ കമ്മിറ്റി പ്രതിനിധി സി.മോഹനൻ, മുൻ പി ടി എ പ്രസിഡണ്ട് എച്ച്.നാഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു.ഉണ്ണികൃഷ്ണൻ നായർ, ടി.കെ.രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ, ജോയി തടത്തിൽ, അശോകൻ കൂയ്യങ്ങാട്ട്, ബേളുർ ശിവക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.തമ്പാൻനായർ, പി.ഉണ്ണികൃഷ്ണൻ, കൃഷ്ണൻ മൊയാലം, സീനിയർ അസിസ്റ്റന്റ് കെ.ലേഖ എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡൻ്റ് പ്രതീഷ് കുമാർ സ്വാഗതവും, പ്രധാനാധ്യാപകൻ പി.ഗോപി നന്ദിയും പറഞ്ഞു.