കോളിച്ചാൽ ലയൺസ് ക്ലബ് സ്ഥാനാരോഹണ ചടങ്ങ് ജൂൺ 11 ന് റാണിപുരത്ത് .
രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 11 ന് വൈകിട്ട് 6 മണിക്ക് റാണിപുരം ഒലിവ് റിസോർട്ടിൽ നടക്കുമെന്ന്
ഭാരവാഹികളായ സെബാസ്റ്റ്യൻ ജോർജ്, കെ.എൻ.വേണു, സോജൻ മാത്യു, കെ.അഷറഫ്, ജിഎസ്. രാജീവ്, സെബാൻ കാരക്കുന്നേൽ, ലോറൻസ് ആലുക്ക, ജിഎസ്.രാജീവ് എന്നിവർ പറഞ്ഞു. സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും. ലയൻസ് ക്ലബ് പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷത വഹിക്കും. പുതിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, ജില്ലാ സെക്രട്ടറി ടൈറ്റസ് തോമസ് റീജനൽ ചെയർപേഴ്സൻ കെ.ബാലകൃഷ്ണൻ, മേഖല ചെയർപേഴ്സൻ എച്ച്.വി.നവീൻ കുമാർ, കോളിച്ചാൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് കെ.കണ്ണൻ നായർ, സെക്രട്ടറി കെ.അഷറഫ്, സോജൻ മാത്യു, ട്രഷറർ ലോറൻസ് ആലുക്കൽ, പ്രോഗ്രാം കോഓർഡിനേറ്റർ സെബാൻ കാരക്കുന്നേൽ, ഡോ. ശാരിക അജയകുമാർ തുടങ്ങിയവർ സംസാരിക്കും.