രാജപുരം: ലോക സംഗീത ദിനത്തിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രശസ്ത കീ ബോഡിസ്റ്റും സംഗീതജ്ഞനുമായ ജോയ് കുന്നും കൈയെയും, സ്കൂളിലെ അധ്യാപകനും , ഗാനരചയിതാവുമായ ഷിജുപി. ലൂക്കോസിനേയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ സ്കൂൾ മാനേജർ ഫാ: മാത്യു കട്ടിയാങ്കൽ ഷാൾ അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. പ്രിൻസിപ്പാൾ ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. . പ്രോഗ്രാം ഓഫീസർ സെൽമ ടീച്ചർ സ്വാഗതവും എൻ.എസ് എസ് വളണ്ടിയർ അഖിൽ ലൂക്ക് നന്ദിയും പറഞ്ഞു.