രാജപുരം : ഉഡുപ്പി കരിന്തളം 400 കെവി പവർ ഹൈവേ കടന്നുപോകുന്ന സ്ഥലത്തിനും, കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നും, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് ലാൻഡ് അസൈൻമെന്റ് ആക്ട് 2013 പ്രകാരം വില നിശ്ചയിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് 19 ന് യുകെടിഎൽ കർഷക രക്ഷാസമിതി നടത്തുന്ന കലക്ടറേറ്റ് മാർച്ചിന് മുന്നോടിയായി കരിന്തളത്ത് നിന്നും കാട്ടുകുക്കെ വരെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു . കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ജാഥ ഉദ്ഘാടനം ചെയ്തു. യുകെടിഎൽ ജില്ലാ ചെയർമാൻ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു . കൺവീനർ നാരായണൻ കുട്ടി, സത്യനാഥ് അട്ടേങ്ങാനം, സി.കെ.പത്മനാഭൻ, എ.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. 19 ന് നടക്കുന്ന കലക്ടറേറ്റ് മാർച്ച് സി.എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും.