എക്കോ വാക്ക് ശുഹദാ വിദ്യാർത്ഥികൾ രാജ്യപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

രാജപുരം: പാണത്തൂർ ശുഹദാ ഇംഗ്ലീഷ് മീഡിയം ആന്റ് തിബിയാൻ വിദ്യാർത്ഥികൾ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് എക്കോ വാക്ക് സംഘടിപ്പിച്ചു. പോലീസ് ഡിപ്പാർട്ട്മെന്റ്മായി ബന്ധപ്പെട്ട പഠനാവശ്യാർത്ഥം ആണ് എക്കോ വാക്ക് നടത്തിയത്. രാജപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. ശുഹദായുടെ സ്നേഹോപഹാരം വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ആനപ്പാറയും, അക്കാദമിക് കോഡിനേറ്റർ ഷുഹൈബ് സഖാഫി തോട്ടവും സിഐ കൃഷ്ണൻ കെ. കാളിദാസിന് നൽകി. എഎസ്ഐ രാജേഷ്, എഎസ്ഐ ചന്ദ്രൻ, എഎസ്ഐ രതി, എസ് സിപിഒ മാരായ മനോജ്‌, ഷൈജു, ബിന്ദു, ജയരാജ്‌, സിപിഒ ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply