
രാജപുരം; നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവല്മെൻ്റ് നീലേശ്വരം പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം – ബേളൂർ , ഊരുതല വില്ലേജ് പ്ലാനിംഗ് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ മംഗലാപുരത്തെ ്് യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രയുടെ നേതൃത്വത്തിൽ തായന്നൂർ ഗവ:ഹയർ സെക്കൻ്റെറി സ്കൂളിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുന്നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൻ്റെ ഉത്ഘാടനം നബാർഡ് ഡിഡിഎം കെ.ബി ദിവ്യ നിർവ്വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് രമേശൻ മലയാറ്റുകര അധ്യക്ഷത വഹിച്ചു. സിആർഡി പ്രോഗ്രാം കോർഡിനേറ്റർ ഇ.സി.ഷാജി, തായന്നൂർ ജി.എച്ച് എസ് ഹെഡ്മാസ്റ്റർ വി.കെ.സൈനുദീൻ, പി.ടി.എ പ്രസിഡണ്ട് രാജൻ പൊയ്യളം തുടങ്ങിയവർ സംസാരിച്ചു.
സിആർഡി പ്രോഗ്രാം മാനേജർ കെ.എ.ജോസഫ് സ്വാഗതവും, പിടിഡിസി സെക്രട്ടറി പത്മനാഭൻ കുളിമാവ് നന്ദിയും പറഞ്ഞു.