ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവം തുടങ്ങി.

രാജപുരം : ബേളൂർ താനത്തിങ്കാൽ വയനാട്ട് കുലവൻ ദേവസ്‌ഥാനത്ത് തെയ്യം കെട്ട് മഹോത്സവത്തിനു കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. കലവറനിറയ്ക്കൽ ചടങ്ങിനു ശേഷം നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ രാജൻ പെരിയ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഇ.ചന്ദ്രശേഖരൻ എംഎൽഎ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ, കാഞ്ഞങ്ങാട് സംയുക്‌ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കരുണാപുരം സെൻ്റ് ജൂഡ് പള്ളി വികാരി ഫാ.ഷിൻ്റോ പുലിയുറുമ്പിൽ, ഉദയപുരം ദുർഗ ഭഗവതി ക്ഷേത്രം രക്ഷാധികാരി ഡോ.എൻ.പി. ബാലസുബ്രഹ്‌മണ്യൻ, ആഘോഷ കമ്മിറ്റി കൺവീനർ പി.ഗോപി, ട്രഷറർ ബാലകൃഷ്ണൻ കണ്ടടുക്കം, യു.ഉണ്ണികൃഷ്ണൻ. എ.വേലായുധൻ, ടി.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply