ഡോക്ടേഴ്സ് ദിനത്തിൽ കുമ്പള ഫാർമസിയുടെ വിജയൻ ഡോക്ടറെ ആദരിച്ച് കോടോംബേളൂർ 19-ാം വാർഡ്

.

രാജപുരം: ഡോക്ടേഴ്സ് ദിനത്തിൽ പ്രമുഖ ആയൂർവ്വേദ ഡോക്ടർ അമ്പലത്തറയിലെ  ഡോ.എം.വിജയനെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.കാഞ്ഞങ്ങാട്ട് കഴിഞ്ഞ 70 വർഷത്തിലധികമായി  പ്രവർത്തിച്ചു വരുന്ന പ്രമുഖ ആയൂർവ്വേദ ക്ലിനിക്ക് കുമ്പള ഫാർമസി ഡോ: വിജയൻ്റെതാണ്.കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ 40 വർഷമായി സേവനമനുഷ്ഠിക്കുന്ന ഡോ: വിജയൻ ആയുർവ്വേദ മേഖലയിൽ പ്രമുഖനും ജനകീയ ഡോക്ടർ എന്ന നിലയിൽ പ്രശസ്തനുമാണ്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് ആദരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഒ.വി.സുമിത്രൻ, മുൻ മെമ്പർ പി.നാരായണൻ, പഞ്ചായത്ത് ആസൂത്രണ സമിതി മുൻ വൈ .ചെയർമാൻ പി.അപ്പക്കുഞ്ഞി, എൻ.പവിത്രൻ, കെ.പി.രാഘവൻ, ഗിരീഷ് ബാലൂർ, പി.കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

Leave a Reply