രാജപുരം: പനത്തടി, കള്ളാർ, ബളാൽ, കുറ്റിക്കോൽ, കോടോംബേളൂർ പഞ്ചായത്തുകളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആന, കാട്ടുപന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്ല്യങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നും അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് വിളകളുടെ ആയുസിനനുസരിച്ചുള്ള നഷ്ടപരിഹാരം കൽകണമെന്നും കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. സോളാർ വേലി കൊണ്ട് ആനയെ തടയാൻ സാധിക്കാത്തിടത്ത് തൂക്കുവേലികൾ, കിടങ്ങുകൾ, കൽഭിത്തികൾ തുടങ്ങിയവ നിർമ്മിച്ച് കർഷകരുടെ ഭൂമി സംരക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന ഡയറക്ടർ ഫാ.അനീഷ് ചക്കിട്ടമുറി യോഗം ഉൽഘാടനം ചെയ്തു.ഫൊറോന പ്രസിഡൻ്റ് ജോണി തോലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഫാ.ആശിഷ് അറക്കൽ, ഗ്ലോബൽ സമിതി സെക്രട്ടറി പിയൂസ് പറയിടം, രൂപത സെക്രട്ടറി രാജീവ് തോമസ്, സണ്ണി ഇലവുങ്കൽ ,റോണി പുഴുലിപറമ്പിൽ, ജോസ്കുട്ടി മണ്ണാറത്ത്, വിൽസൻ തരണിയിൽ, ജോൺസൻ ഉള്ളാട്ടിൽ, ജോസ് അറക്കപറമ്പിൽ, റോയി ആശാരി കുന്നേൽ, തോമസ്, വിൽസൻ തുടങ്ങിയവർ സംസാരിച്ചു. ഫൊറോന സെക്രട്ടറി ജോസ് തൈപ്പറമ്പിൽ സ്വാഗതവും ജോസ് നാഗരോലി നന്ദിയും പറഞ്ഞു.