രാജപുരം: കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഫിസിക്സ് ലാബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനു.എം നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് അധ്യക്ഷത വഹിച്ചു.. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനു കുര്യാക്കോസ്,മുഖ്യാതിഥിയായിരുന്നു.
കള്ളാർ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഗംഗാധരൻ, ഗീത പി, പി.ടി.എ പ്രസിഡന്റ് ഉമ്മർ പൂണൂർ, എസ്.എം.സി ചെയർമാൻ ശശിധരൻ.എ, മദർ പി.ടി.എ പ്രസിഡന്റ് ഷീല.എം എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുനിത.എം
സ്വാഗതവും പ്രധാനാധ്യാപകൻ നാരായണൻ.കെ നന്ദിയും പറഞ്ഞു.
