മലക്കല്ല്: പണമില്ലാതെ തുടര്‍ പഠനം വഴിമുട്ടിയ മാലക്കല്ല് പറക്കയത്തെ നൃത്ത വിദ്യാര്‍ത്ഥി ശരത്തിന് സഹായ ഹസ്തവുമായി കേരള വ്യാപാര വ്യവസായി ഏകോപന സമിതി മലക്കല്ല് യൂണിറ്റ്. ഇവര്‍ സമാഹരിച്ച തുക പറക്കയത്തെ ശരത്തിന്റെ വീട്ടിലെത്തി അമ്മ നാരായണിക്ക് കൈമാറി. പ്രസിഡണ്ട് സണ്ണി ഓണശ്ശേരില്‍, സെക്രട്ടറി സ്റ്റാന്‍ലി മാവേലില്‍, ട്രഷറര്‍ സിജോ തോമസ്, അഷറഫ് എന്നിവര്‍ എത്തിയാണ് രൂപ കൈമാറിയത്.