രാജപുരം:അയറോട്ട് ഉണ്ണി മിശിഹാ പള്ളി തിരുനാളിന് തുടക്കമായി. എട്ടു ദിവസം നീളുന്ന തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ബെന്നി ചേരിയില്‍ കൊടിയേറ്റി. തുടര്‍ന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടന്നു. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകുന്നേരം അഞ്ചു മണി മുതല്‍ ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന എന്നിവ നടക്കും. വെള്ളിയാഴ്ച 4.30-ന് പരേത സ്മരണ. ശനിയാഴ്ച അഞ്ചിനു തുടങ്ങുന്ന ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ.ജോര്‍ജ് കുടന്തയില്‍ നേതൃത്വം വഹിക്കും. ഫാ.ബിന്‍സ് ചേത്തലില്‍ തിരുനാള്‍ സന്ദേശംെ നല്‍കും. കുര്‍ബാന ആശിര്‍വാദം ഫൊറോനാ വികാരി ഫാ.ഷാജി വടക്കേത്തൊട്ടി നിര്‍വഹിക്കും. സമാപന ദിവസമായ ഏഴിന് രാവിലെ 109-ന് നടക്കുന്ന തിരുനാള്‍ റാസയ്ക്ക് ഫാ.മാത്യൂസ് വലിയപുത്തന്‍ പുരയില്‍ കാര്‍മികത്വം വഹിക്കും. ഫാ.ഷാജു കൊച്ചുപറമ്പില്‍, ഫാ.അജോ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ജോഷി വല്ലര്‍കാട്ടില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് 12.15-ന് പ്രദക്ഷിണം. ശേഷം 12.45-ന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കുര്‍ബാന ആശിര്‍വാദം നിര്‍വഹിക്കും.