രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ അനുവദിച്ച സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ എം.പത്മകുമാരി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുപ്രിയ ശിവദാസ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ലത അരവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ രംഗത്ത് മല, രാജപുരം സി.ഐ. ഉണ്ണികൃഷ്ണന്‍ , പി.ദിലീപ് കുമാര്‍, എം.സി.മാധവന്‍, പ്രിന്‍സിപ്പാള്‍ എം.ഗോവിന്ദന്‍ , സിന്ധു മോള്‍ അഴകത്ത് , അജി ജോസഫ്, സി കെ.രമേശന്‍ , ബി.സി.ബാബു, പി.രഘുനാഥ്, കെ.ബി.മോഹന ചന്ദ്രന്‍, സി.കൃഷ്ണന്‍ നായര്‍, ബാബു പാലാ പറമ്പില്‍, വേണു കെ.എന്‍., വി.എം.ബേബി എന്നിവര്‍ പ്രസംഗിച്ചു. പിടി എ പ്രസിഡണ്ടു പി.എം. കുര്യാക്കോസ് സ്വാഗതവും ഹെഡ് മാസ്റ്റര്‍ കെ.സുരേഷ് നന്ദിയും പറഞ്ഞു.