റാണിപുരം വനസംരക്ഷണ സമിതി പരിസ്ഥിതി ദിനാചരണം നടത്തി.
രാജപുരം: റാണിപുരം വന സംരക്ഷണ സമിതി ലോക പരിസ്ഥിതി ദിനാചരണം നടത്തി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേ സപ്പ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.നിർമ്മല അദ്ധ്യക്ത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. പുഷ്പാവതി, എം.പി. അഭിജിത്ത്, ടി.എം സിനി,സമിതി നിർവ്വാഹക സമിതി അംഗം ബി.സുരേഷ്, എസ്. മധുസൂദനൻ , അനൂപ് മോഹനൻ എന്നിവർ പ്രസംഗിച്ചു.