പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ബിജെപി ഫലവൃക്ഷ തൈകൾ നട്ടു.
രാജപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവാ പാക്ഷികത്തിന്റെ ഭാഗമായി ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി ഫല വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. വൃക്ഷത്തെ നടിൽ മണ്ഡലംതല ഉദ്ഘാടനം അയ്യങ്കാവ് വിദ്യാനികേതൻ വിദ്യാലയ മുറ്റത്ത് കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ബാലകൃഷ്ണൻ നായർ, കെ.വി.മാത്യു, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഒ.ജയറാം, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ, ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ തേമനം പുഴ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എ.കെ.മാധവൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഭാസ്ക്കരൻ കാവുങ്കാൽ നന്ദിയും പറഞ്ഞു.