ഡി വൈ എഫ് ഐ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു.
രാജപുരം: ഡിവൈഎഫ്ഐ ബാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ
ജനകീയ സദസ്സ് സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് സബ് ഇൻസ്പെക്ടർ ശ
എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ബാനം മേഖല പ്രസിഡന്റ് കെ.സി.ഷൈജൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫീസർ എം.ജി.രഘുനാഥൻ ക്ലാസെടുത്തു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ, ബാനം ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവി, ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് പ്രസിഡന്റ് ബി.പി.വിഷ്ണു,മുൻ കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണൻ, സിപിഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.എൻ.അജയൻ, ബ്ലോക്ക് കമ്മിറ്റി അംഗം പി.കെ.ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മേഖല സെക്രട്ടറി എം വി ജഗന്നാഥ് സ്വാഗതം പറഞ്ഞു.