സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടന്നു.
രാജപുരം : മുൻ കെഎസ് യു സംസ്ഥാന പ്രസിഡന്റും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റും, കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സതീശൻ പാച്ചേനിയുടെ ആകസ്മിക നിര്യാണത്തിൽ കള്ളാർമണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ അധ്യക്ഷൻ വഹിച്ചു
ഗപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ .നാരായണൻ , വിവിധ രാഷ്ട്രീയ പ്രതിനിധികളായ സിജോ ചാമക്കാല, ഇബ്രാഹിം, കെ.അബ്ദുൾ മജിദ് . ടോമി വാഴപ്പള്ളി, ജോസ് മാവേലി, സി.രേഖ, വിനോദ് ഇക്കടവ്, സജി പ്ലാച്ചേരി എന്നിവർ സംസാരിച്ചു.