റാണിപുരത്ത് ഫോറസ്റ്റ് കാന്റീൻ റാണീസ് കഫെ പ്രവർത്തനമാരംഭിച്ചു
രാജപുരം: വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെ കീഴിൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഫോറസ്റ്റ് കാന്റീൻ റാണീസ് കഫെ പ്രവർത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് അരുൺ ജാനു അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തു മല, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ , സാമൂഹ്യ വനവല്ക്കരണ വിഭാഗം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ, എൻ.കൃഷ്ണനായ്ക്ക് , എസ് മധുസൂദനൻ
, എം.ബാലകൃഷ്ണൻ , പി.കൃഷ്ണകുമാർ , സമിതി സെക്രട്ടറി എ.കെ.ശിഹാബുദ്ദീൻ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.