യുവ കഥാകൃത്ത് ഗണേശൻ അയറോട്ടിന്
ഒ.വി.വിജയൻ സ്മാരക പുരസ്കാരം.

യുവ കഥാകൃത്ത് ഗണേശൻ അയറോട്ടിന്
ഒ.വി.വിജയൻ സ്മാരക പുരസ്കാരം.

രാജപുരം: ഇന്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ ഒ.വി.വിജയൻ സ്മാരക മിനിക്കഥാ പുരസ്കാരം യുവകഥാകൃത്ത് ഗണേശൻ അയറോട്ടിന്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഗണേശന്റെ കഥാ സമാഹാരമായ പുതിയ പ്രഭാതങ്ങൾ എന്ന പുസ്തകത്തിലെ പൂക്കാത്ത മാവ് എന്ന മിനിക്കഥയ്ക്കാണ് പുരസ്കാരം
കോടോംബേളൂർ പഞ്ചായത്തിലെ അയറോട്ട് എന്ന ഗ്രാമത്തിൽ ജനനം. പിതാവ്: പുലിക്കോടൻ അമ്പു. മാതാവ്: വടക്കേക്കര നാരായണി. കോടോത്ത് Dr. അംബേദ്കർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ജി എച്ച് എസ് എസ് കൊട്ടോടി, സെൻ്റ് പയസ് ടെൻത് കോളേജ്,രാജപുരം, കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജ്, കെ.ബി എം കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ,ജോർഹട്ട് (ആസ്സാം ) എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. എട്ട് വർഷത്തോളം വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കെ എസ് ഇ ബി രാജപുരം സെക്ഷൻ ഓഫീസിൽ സീനിയർ അസിസ്റ്റൻറ് ആയി ജോലി ചെയ്തുവരുന്നു. ആനുകാലികങ്ങളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതാറുണ്ട്. ആദ്യ കഥാസമാഹാരമായ “പുതിയ പ്രഭാതങ്ങൾ” രണ്ടാം പതിപ്പിലേക്ക് കടക്കുന്നു. നേരം” എന്ന കഥ ബന്ന ചേന്ദമംഗലൂരിൻ്റെ ‘കഥാശ്വാസം’ എന്ന സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട് (70 കഥാകൃത്തുക്കളുടെ സമാഹാരം)
ബാലകൃഷ്ണൻ.കെ സഹോദരനാണ്.
ഭാര്യ: സിന്ധുകല (അധ്യാപിക)
മക്കൾ: ഋതുൽ, തേജസ്, തപൻ.

Leave a Reply