സെന്റ് പയസ്സ് ടെൻത് കോളേജ് രാജപുരം എൻ. എസ്. എസ്, എൻ. സി. സി, നേച്ചർ ക്ലബ്‌, ഭൂമിത്രസേന ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.


രാജപുരം: സെന്റ് പയസ്സ് ടെൻത് കോളേജ് രാജപുരം എൻ. എസ്. എസ്, എൻ. സി. സി, നേച്ചർ ക്ലബ്‌, ഭൂമിത്രസേന ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ, മരം നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം ഡി ദേവസ്യ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജോ ജോസ്, എൻ സി സി മേധാവി ഡോ. തോമസ് സ്കറിയ, ഡോ. ഷിനോ പി ജോസ്, എൻ എസ് എസ് സെക്രട്ടറി അഞ്ജന പി സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പേപ്പർ പേന വിതരണവും കോളേജ് ക്യാമ്പസ്‌ ശുചീകരണവും നടത്തി.

Leave a Reply