മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിൻ്റെ പരിസ്ഥിതി ദിനാഘോഷം.

രാജപുരം: ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി  വേപ്പിൻ്റെയും മുരിങ്ങയുടെയും തൈകൾ നട്ട്  പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു. ഗുരുപുരം അംഗൻവാടി പരിസരത്ത് തൈകൾ നട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എം.രാമചന്ദ്രൻ, അഗിത, ഗോപകുമാരി എന്നിവർ സംസാരിച്ചു. അയൽ സഭ കൺവീനർ ബി മുരളി സ്വാഗതവും എ.ഡി എസ്സ്.സെക്രട്ടറി ടി. കെ. കലാരഞ്ജിനി നന്ദിയും പറഞ്ഞു. 

Leave a Reply