രാജപുരം: കള്ളാർ മണ്ഡലത്തിലെ പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ
എസ്എസ്എൽസി , പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് സനൽകുമാർ അധ്യക്ഷത വഹിച്ചു. . കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , ബി.അബ്ദുള്ള, ബി.രമ, ത്രേസ്യാമ്മ ജോസഫ് , ജയിംസ്, ഗോപി , സി.കെ.നൗഷാദ്, അശ്വിൻ, ഉഷ, ബിന്ദു എന്നിവർ സംസാരിച്ചു.