രാജപുരം: പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കഥോത്സവം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രശസ്ത നാടക-സിനിമാ പ്രവർത്തനായ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കുട്ടികളോട് കഥ പറയാൻ സരോജിനിയമ്മ കോടോത്ത് ചടങ്ങിൽ പങ്കെടുത്തു. മദർ പി.ടി.എ പ്രസിഡണ്ട് വിദ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ എ.രത്നാവതി സ്വാഗതവും ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.സുനിത നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ എൻ.ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി.പ്രസീജ, സുജാത , സി.ആർ.സി കോർഡിനേറ്റർ ശാരിക എന്നിവർ സംസാരിച്ചു.