രാജപുരം: ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.ഡിനോ കുമ്മാനിക്കാട്ട് സ്വാഗതവും റീജൺ ഓർഗനൈസർ അനിൽ തോമസ് നന്ദിയും പറഞ്ഞു. റീജനൽ ഡയറക്ടർ ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ മാർഗരേഖ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.ജോബീഷ് തടത്തിൽ, ഫൊറോന പ്രസിഡസ്റ്റ് ഫെബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.