രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തപ്പെട്ടു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാടൻ പാട്ട് കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാധവൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. മലയോര മേഖലയിൽ അറിയപ്പെടുന്ന മറ്റൊരു നാടൻപാട്ട് കലാകാരനും മിമിക്രി താരവും പൂർവ്വ വിദ്യാർത്ഥിയുമായ സതീശൻ രാജപുരം, പിടിഎ പ്രസിഡന്റ് കെ.എ.പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഒ.എ.എബ്രഹാം സ്വാഗതവും, സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് മാധവനും, സതീശനും ചേർന്ന് വിവിധങ്ങളായ നാടൻപാട്ടുകളും മിമിക്രിയും അവതരിപ്പിച്ചു. പിന്നീട്, സ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. റിങ്കു ജോസ്, ജിഷ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി