രാജപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും, പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന എൻഐ.ജോയിക്ക് നാട് വിട ചൊല്ലി.. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യപൊപചാരം അർപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ റീത്ത് സമർപ്പിച്ചു. മുൻ ഡി സി സി പ്രസിഡന്റ് കെ.പി.കുഞ്ഞിക്കണ്ണൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധു സൂദനൻ ബാലൂർ, കെപി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് നേതാക്കളായ ഡാർലിൻ ജോർജ് കടവൻ, രാജീവ് തോമസ് പനത്തടി, മുഹമ്മദ് ഷിഹാബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ.ജെയിംസ് പനത്തടി, എം.എം.സൈമൺ തുടങ്ങിയവർ അനുശോചനമറിയിച്ച് ഭവനത്തിൽ എത്തി.