രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ‘പി.എൽ ഉഷ ,ബ്ലോക്ക് കോഓഡിനേറ്റർ കെ.ഷൈജ , ഇ.സാവിത്രി എന്നിവർ സംസാരിച്ചു. ക്യാമ്പയിനിൽ 375 കുടുംബശ്രികളിലായി 5675 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു പൊതു യിടങ്ങളിൽ പ്രതിഷേധറാലി, പോസ്റ്റർ ക്യാമ്പയിൻ’പന്തം കൊളുത്തി പ്രകടനം എന്നിവ സംഘടിപ്പിച്ചു.കമ്മ്യൂണിറ്റി കൗൺസിലർ കെ.വി.’തങ്കമണി സ്വാഗതവും ശ്രീഷ്മ നന്ദിയും പറഞ്ഞു.