റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണം ; ഔപചാരിക ഉദ്ഘടനം പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു

രാജപുരം: റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ  ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കമ്പനി ചെയർമാൻ പി.രാജൻ അധ്യക്ഷത വഹിച്ചു . കാസർകോട് എഡിഎ (മാർക്കറ്റിംഗ്) കെ.വി.നൗഷാദ് പദ്ധതി വിശദീകരിച്ചു.. പ്രൊമോഷൻ ലഭിച് പരപ്പ ബ്ലോക്കിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി.എൽ.സുമക്ക് റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എം.വി .കൃഷ്ണൻ സ്നേഹോപഹാരം നൽകി ആദരിച്ചു. കമ്പനി ആരംഭം മുതൽ ഏറ്റവും കൂടുതൽ തേങ്ങ നൽകിയ കൃഷിക്കാരായ എം.ഗീത , കെ.സുരേഷ് എന്നിവർക്ക് പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പത്മകുമാരി, പനത്തടി പഞ്ചായത്ത് മെമ്പർ രാധ സുകുമാരൻ എന്നിവർ മൊമെന്റോ നൽകി. പനത്തടി പഞ്ചായത് മെമ്പർമാരായ കെ.കെ.വേണുഗോപാൽ, അഡ്വ. എ.രാധാകൃഷ്ണ ഗൗഡ എന്നിവർ സംസാരിച്ചു. കമ്പനി ഡയറക്ടർ ടി.വേണുഗോപാൽ സ്വാഗതവും സിഇഒ എം.വിനീത് കുമാർ നന്ദിയും പറഞ്ഞു.
കമ്പനി ഡയറക്ടർമാരും ഷെയർ ഹോൾഡേഴ്‌സും എന്നിവർ സംബന്ധിച്ചു.

Leave a Reply